ലോകനേതാക്കളില്‍ ഒന്നാമനായി മോദി; ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കറിന്റെ പുതിയ സര്‍വേ ഫലം പുറത്ത്

ജി 20 ഉച്ചകോടിയിലെ മികച്ച നയതന്ത്ര വിജയത്തിന് പിന്നാലെ ലോകനേതാക്കള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന അംഗീകാര റേറ്റിംഗുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
യു എസ് ആസ്ഥാനമായുള്ള പൊളിറ്റിക്കല്‍ ഇന്റലിജൻസ് കമ്പനിയായ മോര്‍ണിംഗ് കണ്‍സള്‍ട്ട് നടത്തിയ പ്രതിവാര ‘ ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കര്‍ ‘ സര്‍വേയിലാണ് മോദി തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തെത്തിയത്.ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി
‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കര്‍’ പ്രകാരം 76 ശതമാനം ആളുകള്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നു . മുൻ റേറ്റിംഗുകളിലും പ്രധാനമന്ത്രി മോദി ഒന്നാം സ്ഥാനത്തായിരുന്നു.
22 ലോകനേതാക്കളുടെ പട്ടികയില്‍ 76 ശതമാനം പേരാണ് മോദിയെ പിന്തുണച്ചത്. അതേ സമയം, 18 ശതമാനം പേരാണ് മോദിയോട് വിയോജിപ്പ് രേഖപ്പെടുത്തിയത്.
പട്ടികയിലെ ആദ്യ പത്ത് നേതാക്കള്‍
- നരേന്ദ്ര മോദി ( ഇന്ത്യ ) – 76
- അലെൻ ബെര്‍സെറ്റ് ( സ്വിറ്റ്സര്‍ലൻഡ് ) – 64%
- ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ (മെക്സിക്കോ) -61%
- ലൂല ഡ സില്‍വ ( ബ്രസീല്‍ ) – 49 %
- ആന്റണി ആല്‍ബനീസ് ( ഓസ്ട്രേലിയ ) – 48 %
- ജോര്‍ജിയ മെലോനി ( ഇറ്റലി ) – 42 %
- ജോ ബൈഡൻ ( യു.എസ് ) – 40 %
- പെഡ്രോ സാഞ്ചസ് ( സ്പെയ്ൻ ) – 39 %
- ലിയോ വരാഡ്കര്‍ ( അയര്‍ലൻഡ് ) – 38 %
- ജസ്റ്റിൻ ട്രൂഡോ ( കാനഡ ) – 37 %
Story Highlights: Narendra Modi becomes first among world leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here