നിപയില്‍ ആശ്വാസം; പുതുതായി പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് ജില്ലയില്‍ പുതുതായി നടത്തിയ എല്ലാ നിപ പരിശോധനയും നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അഞ്ചുപേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1192 പേരാണ് ഇതുവരെ ആകെ ട്രെയ്‌സ് ചെയ്ത സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 97 പേരെ ഇന്ന് ട്രെയ്‌സ് ചെയ്തു. ജില്ലയില്‍ നിപ നിയന്ത്രണവിധേയമാണെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
രോഗം സ്ഥിരീകരിച്ച ആദ്യത്തെ ആളില്‍ നിന്ന് ഔട്ട്‌ബ്രേക്ക് ഉണ്ടായത്. അയച്ച സാമ്പിളുകളില്‍ നിന്ന് ഇന്നും നാളെയുമായി കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്തുവരാനുണ്ട്. നിപയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിപ പ്രോട്ടോക്കോള്‍ അനുസരിച്ച് പോസിറ്റീവ് ആയവര്‍ക്ക് മരുന്ന് നല്‍കുന്നുണ്ട്. ആന്റിബോഡി ഇപ്പോള്‍ കൊടുക്കേണ്ടതില്ല. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് മന്ത്രി വ്യക്തമാക്കി.
Read Also: കോഴിക്കോട് നിപ പ്രതിരോധം; വിദ്യാലയങ്ങള്‍ക്ക് അനിശ്ചിതകാല അവധിയെന്ന ഉത്തരവ് തിരുത്തി
നിലവില്‍ നാലുപേരാണ് നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. മൂന്നുപേര്‍ സ്വകാര്യ ആശുപത്രികളിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആണ്.
Story Highlights: No new Nipah cases in Kerala says veena george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here