Advertisement

സോളാർ കേസ് അടഞ്ഞ അധ്യായം, ഇപ്പോഴത്തെ ചർച്ചകൾ ആരോഗ്യകരമല്ല; പി.കെ കുഞ്ഞാലിക്കുട്ടി

September 16, 2023
1 minute Read

സോളാർ കേസ് അടഞ്ഞ അധ്യായമെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് സിബിഐ തന്നെ തെളിയിച്ചു. ഇപ്പോഴത്തെ ചർച്ചകൾ ആരോഗ്യകരമല്ല. ഗൂഢാലോചനയെന്ന് പറഞ്ഞു വീണ്ടും സോളാറിലാണ് ചർച്ചകളണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഗൂഢാലോചന കേസിൽ അന്വേഷണം വേണമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.

മന്ത്രിമാരെ മാറ്റിയാൽ കേരളത്തിലെ പ്രശ്നങ്ങൾ മാറില്ല. വരുമാനം ഇല്ലാതായെന്നും
വികസനം മുരടിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങിയിട്ടില്ല പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ എന്നും കുഞ്ഞാലികുട്ടി പ്രതികരിച്ചു.

സോളര്‍ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലോ യു.ഡി.എഫിലോ കണ്‍ഫ്യൂഷനില്ല. കേരള പൊലീസിന്റെ അന്വേഷണം വേണ്ടെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. ഇത് തെറ്റായി വ്യാഖ്യാനിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും വി.ഡി.സതീശന്‍ പ്രതികരിച്ചു.

അതേസമയം സോളാര്‍ ഗൂഢാലോചന വിവാദത്തില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരേ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് യുഡിഎഫ്. ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാണ് ആവശ്യം.

Story Highlights: P K Kunhalikutty on Solar Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top