പൊട്ടക്കുഴി പിഎം ശ്രീനാഥ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂർ മേൽശാന്തിയെ തെരഞ്ഞെടുത്തു. പാലക്കാട് തെക്കേ വാവന്നൂര്‍ പൊട്ടക്കുഴി മന വൃന്ദാവനത്തില്‍ ശ്രീനാഥ് നമ്പൂതിരിയാണ് പുതിയ മേൽശാന്തി. ഒക്ടോബര്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്കാണ് കാലാവധി.
45 അപേക്ഷകളിൽ നിന്നാണ് നറുക്കെടുപ്പിലൂടെ ശ്രീനാഥ് നമ്പൂതിരിയെ തെരഞ്ഞെടുത്തത്. ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. നിലവിലെ മേല്‍ശാന്തി തോട്ടം ശിവകരന്‍ നമ്പൂതിരിയാണ് നമസ്ക്കാര മണ്ഡപത്തില്‍ വെച്ച് വെള്ളിക്കുടത്തില്‍ നിന്ന് നറുക്കെടുത്തത്.
തെരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും.
Story Highlights: Potakuzhi PM Srinath Namboothiri Guruvayur Melshanthi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here