‘ആരാധകരെ ശാന്തരാകുവിൻ’; ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പ്രതിരോധം തീർക്കാൻ സന്ദേശ് ജിംഗനുണ്ടാകും

ആശങ്കകൾക്കും ഊഹാപോഹങ്ങൾക്കും വിരാമം. ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ പ്രതിരോധക്കോട്ട തീർക്കാൻ സീനിയർ ഡിഫൻഡർ സന്ദേശ് ജിംഗനുണ്ടാകും. താരത്തെ പിടിച്ചുവയ്ക്കാൻ ശ്രമിച്ചെങ്കിലും ജിംഗനെ ദേശീയ ടീമിലേക്ക് വിട്ടുകൊടുക്കാന്‍ എഫ്‌സി ഗോവ സന്നദ്ധരായതായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
ഇതിനുവേണ്ടി സെപ്റ്റംബര്‍ 22-ന് നടക്കേണ്ടിയിരുന്ന ഹൈദരാബാദിനെതിരായ എഫ്.സി ഗോവയുടെ ആദ്യ ഐഎസ്എല്‍ മത്സരം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിന്റെ കിക്കോഫിന് മൂന്ന് ദിവസം മാത്രമുള്ളപ്പോഴാണ് ജിംഗന്‍ ടീമിലെത്തുന്നത്.
ജിംഗന് പുറമെ ചിംഗ്ലെൻസന സിംഗ്, ലാൽചുങ്‌നുംഗ എന്നവരെയും എഐഎഫ്എഫ് ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിചയ സമ്പന്നനായ സ്‌ട്രൈക്കർ സുനിൽ ഛേത്രിയാണ് ഇന്ത്യൻ ടീമിനെ നയിക്കുക. ടീമിലെ മൂന്ന് സീനിയര്‍ താരങ്ങളില്‍ ഒരാളാണ് ജിംഗന്‍. സുനില്‍ ഛേത്രിയും ഗുര്‍പ്രീത് സിങ് സന്ധുവുമാണ് മറ്റ് രണ്ടുപേര്‍.
- Forwards: Sunil Chhetri, Rahim Ali, Rohit Danu, Gurkirat Singh, Aniket Jadhav
- Midfielders: Amarjit Singh Kiyam, Samuel James Lyngdoh, Rahul KP, Abdul Rabeeh, Ayush Dev Chhetri, Bryce Miranda, Azfar Noorani, Vincy Barretto
- Defenders: Sumit Rathi, Narender Gahlot, Deepak Tangri, Sandesh Jhingan, Chinglensana Singh, Lalchungnunga
- Goalkeepers: Gurmeet Singh, Dheeraj Singh Moirangthem
Story Highlights: Sandesh Jhingan added to India’s Asian Games squad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here