Advertisement

കേരള ഗാലക്സി ഗ്രൂപ്പ് ചികിത്സാ സഹായം കൈമാറി

September 17, 2023
2 minutes Read
Kerala Galaxy Group extended medical assistance

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ യുവതിയുടെ ശാസ്ത്രക്രിയക്കുവേണ്ടി കേരള ഗാലക്സി ബഹ്‌റൈൻ സമാഹരിച്ച ധന സഹായം ബഹ്‌റൈൻ മീഡിയ സിറ്റിൽ വെച്ച്, മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ഷക്കീല മുഹമ്മദലിയ്ക്കു കൈമാറി. ചടങ്ങിൽ കേരള ഗാലക്സി ബഹ്‌റൈൻ എക്സിക്യൂട്ടീവ് അംഗങ്ങളായ സിബി കുര്യൻ, രാജീവൻ കൊയിലാണ്ടി, ഖാലിദ്, അശോകൻ ആവള തുടങ്ങിയവർ സന്നിഹിതരായിരുന്നു.പണം സ്വരൂപിക്കാൻ മുൻകൈയെടുത്ത കേരള ഗാലക്സി ബഹ്‌റൈൻ അംഗങ്ങൾക്കും,ലേഡീസ് വിങ്ങിനും കേരളാ ഗാലക്സി ബഹ്‌റൈൻ മുഖ്യ രക്ഷാധികാരി വിജയൻ കരുമല നന്ദി അറിയിച്ചു. (Kerala Galaxy Group extended medical assistance)

Story Highlights: Kerala Galaxy Group extended medical assistance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top