പിറന്നാള്‍ ദിനത്തില്‍ ഡല്‍ഹി മെട്രോയില്‍ യാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

പിറന്നാള്‍ ദിനത്തില്‍ ഡല്‍ഹി മെട്രോയില്‍ യാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസ് ലൈന്‍, ദ്വാരക സെക്ടര്‍ 21 മുതല്‍ പുതിയ മെട്രോ സ്റ്റേഷനായ യശോഭൂമി ദ്വാരക സെക്ടര്‍ 25 വരെ നീട്ടുന്നതിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തത്. 73-ാം പിറന്നാളിന്റെ നിറവിലാണ് പ്രധാനമന്ത്രി.(PM Narendra Modi travels in Delhi Metro on 73rd birthday)
യാത്രക്കാരുമായും ഡല്‍ഹി മെട്രോ ജീവനക്കാരുമായും സംസാരിച്ച പ്രധാനമന്ത്രി യാത്രക്കാര്‍ക്കൊപ്പം സെല്‍ഫിക്കും പോസ് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ മെട്രോ യാത്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ജന്മദിനതത്തില്‍ വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
ദ്വാരക സെക്ടര്‍ 21 മുതല്‍ 25 വരെ ദില്ലി മെട്രോ നീട്ടിയത് ഉദ്ഘാടനം ചെയ്ത മോദി യശോഭൂമിയെന്ന് പേരിട്ട പുതിയ ഇന്ത്യ ഇന്‍ര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററും രാജ്യത്തിനായി തുറന്നുകൊടുത്തു. വിശ്വകര്‍മജയന്തി ദിനത്തില്‍ വിവിധ തൊഴില്‍ മേഖലയിലുള്ളവരുമായി സംവദിച്ചു. 13000 കോടി രൂപയുടെ വിശ്വകര്‍മ പദ്ദതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ബി ജെ പി രാജ്യവ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്. ഇക്കുറി പിറന്നാള്‍ ആഘോഷത്തിനൊപ്പം പ്രധാനമന്ത്രി കസേരയില്‍ നരേന്ദ്ര മോദിക്ക് മൂന്നാമൂഴമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 വരെ തുടര്‍പരിപാടികള്‍ നടക്കും.
Story Highlights:PM Narendra Modi travels in Delhi Metro on 73rd birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here