‘നിലപാടില്‍ മാറ്റമില്ല, എത്ര വേണമെങ്കിലും അന്വേഷിക്കാം’; വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുവെന്ന് മാത്യു കുഴല്‍നാടന്‍

ഇടുക്കി ചിന്നക്കനാലിലെ ഭൂമി ഇടപാടില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചതില്‍ പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴനാടന്‍ പറഞ്ഞു. താന്‍ പറഞ്ഞ നിലപാടുകളിലൊന്നും മാറ്റമില്ല. ഏത് അന്വേഷണത്തെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. സര്‍ക്കാറിന് എത്ര വേണമെങ്കിലും അന്വേഷിക്കാം. വിശദമായ പ്രതികരണം നാളെ അറിയിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (Mathew Kuzhalnadan welcome Vigilance probe against him)
ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്‍ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ചിന്നക്കനാല്‍ വില്ലേജില്‍ 1.14 ഏക്കര്‍ സ്ഥലവും കെട്ടിടവും വില്‍പ്പന നടത്തിയതിലും റജിസ്റ്റര്‍ ചെയ്തതിലും ക്രമക്കേട് ഉണ്ടെന്നും ഇത് അന്വേഷിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടിരുന്നു. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17-ാം വകുപ്പ് അനുസരിച്ചാണ് അന്വേഷണം നടത്തുക.
Read Also: കോടീശ്വരനെ ഇന്നറിയാം; ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന്
മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കെട്ടിടം ഭൂപതിവ് ചട്ടംലംഘിച്ചാണ് നിര്‍മിച്ചതെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനാണ് ആരോപണം ഉന്നയിച്ചത്. ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിച്ചതായും അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന്, സിപിഎം വിജിലന്‍സിന് പരാതി നല്‍കി. ഇതിന് പിന്നാലെ മാത്യു കുഴല്‍ നാടന്റെ കപ്പിത്താന്‍ ബംഗ്ലാവിന് കഴിഞ്ഞ ദിവസം ചിന്നക്കനാല്‍ പഞ്ചായത്ത് ഹോം സ്റ്റേ ലൈസന്‍സ് അനുവദിച്ചിരുന്നു.
Story Highlights: Mathew Kuzhalnadan welcome Vigilance probe against him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here