ഗാര്‍ഹിക പീഡനക്കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ജാമ്യം

ഗാര്‍ഹിക പീഡനക്കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ജാമ്യം. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയിലാണ് കൊല്‍ക്കത്ത കോടതി ജാമ്യം അനുവദിച്ചത്. 2018ലാണ് ഹസിന്‍ ജഹാന്‍ മുഹമ്മദ് ഷമിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനക്കേസ് നല്‍കിയത്. കേസില്‍ ഷമിയ്ക്കും സഹോദരന്‍ മുഹമ്മദ് ഹസീബിനും പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി താരത്തിന്റെ അറസ്റ്റിന് സ്റ്റേ നല്‍കിയിരുന്നു. ഹസിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ പോയെങ്കിലും കീഴ്‌ക്കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശം നല്‍കിയത്. ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്നും ഉപദ്രവിച്ചെന്നുമായിരുന്നു പരാതി. 2014ലാണ് ഷമിയും ഹസിന്‍ ജഹാനും വിവാഹിതരായത്. 2018 മാര്‍ച്ചിലാണ് ഹസിന്‍ പരാതി നല്‍കിയത്.
ഷമി കോഴ വാങ്ങാന്‍ ശ്രമിച്ചതായും ഹസിന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഷമിയും സഹോദരന്‍ മുഹമ്മദ് ഹസീബും കൊല്‍ക്കത്ത കോടതിയില്‍ നേരിട്ട് ഹാജരായാണു ജാമ്യമെടുത്തത്. ഹസിന്‍ ജഹാന്റെ പരാതിയില്‍, ഷമി 1,30000 രൂപ ജീവനാംശമായി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Story Highlights: Mohammed Shami gets bail in domestic violence case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here