തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ്

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. 3.73 ലക്ഷം പേരാണ് ഓഗസ്റ്റിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2022 ഓഗസ്റ്റിൽ 2.95 ലക്ഷം പേരാണ് യാത്ര ചെയ്തത്. 26 ശതമാനം ആണ് വർധനവ് ഉണ്ടായിരിക്കുന്നത്. പ്രതിദിനം ശരാശരി 12000 ലേറെ പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.
ദിവസവും 80 ലേറെ വിമാനങ്ങൾ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വരുന്നുണ്ട്. ആകെ 2416 വിമാനങ്ങളാണ് കഴിഞ്ഞ മാസം സർവീസ് നടത്തിയത്. ആകെ യാത്രക്കാരിൽ 1.97 ലക്ഷം പേർ ഇന്ത്യയിലെ മറ്റു നഗരങ്ങളിക്കും 1.75 ലക്ഷം പേർ വിദേശത്തേക്കുമാണ് യാത്ര ചെയ്തത്. നിലവിൽ ആഴ്ചയിൽ ശരാശരി 126 സർവീസുകൾ വിദേശ രാജ്യങ്ങളിലേക്കും 154 എണ്ണം ഇന്ത്യൻ നഗരങ്ങളിലേക്കും സർവീസ് നടത്തിയത്.
മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടിയതോടെ നിരക്ക് കുറയുകയും വിദേശത്തേക്കുള്ള കണക്റ്റിവിറ്റി വർധിക്കുകയും ചെയ്തു. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചു കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.
Story Highlights: thiruvananthapuram international airport report says growth in passengers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here