Advertisement

‘108 അടി ഉയരം; 2,000 കോടി ചെലവ്’; ആദിശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിന് സമർപ്പിച്ച് ശിവരാജ് സിംഗ് ചൗഹാൻ

September 21, 2023
2 minutes Read

ഓംകാരേശ്വരിൽ സ്ഥാപിച്ച ആദി ശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ രാജ്യത്തിന് സമർപ്പിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇന്ന് രാവിലെ 10.30ന് നടന്ന ചടങ്ങിൽ ശിവരാജ് സിംഗ് ചൗഹാൻ സ്തൂപം അനാച്ഛാദനം ചെയ്തു.സ്തൂപം അനാച്ഛാദനം ചെയ്തതോടൊപ്പം മ്യൂസിയവും ഗവേഷണ കേന്ദ്രവുമായ ഏകാത്മാ ധാമിന്റെ തറക്കല്ലിടലും മുഖ്യമന്ത്രി ശിവരാജ് നിർവഹിച്ചു.(MP CM Chouhan Unveil 108-ft Adi Shankaracharya Statue)

കേരളത്തിൽ ജനിച്ച ആദിശങ്കരാചാര്യർ തന്റെ അറിവ് നേടിയത് ഓംകാരേശ്വരിലാണ്. അറിവിന്റെ പാരമ്പര്യം അവിടെ നിന്ന് അവസാനിക്കരുത്, വരും തലമുറകളും അറിവ് നേടുന്നത് ഇത് തുടരണമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഏകാത്മാ ധാം ദർശനം ഭാവിയിൽ ലോകത്തെ രക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കോടീശ്വരനെ ഇന്നറിയാം; ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന്

ആദി ഗുരു ശങ്കരാചാര്യ രാജ്യത്തെ സാംസ്‌കാരികമായി ബന്ധിപ്പിക്കാൻ പ്രവർത്തിച്ചു. വേദങ്ങളുടെ സാരാംശം സാധാരണക്കാരിലേക്ക് എത്തിക്കാൻ അദ്ദേഹം പ്രവർത്തിച്ചു. രാജ്യത്തിന്റെ നാല് ആശ്രമങ്ങളും അദ്ദേഹം പണിതു. അതുകൊണ്ടാണ് ഇന്ത്യ ഇന്ന് ഒന്നിച്ചിരിക്കുന്നത്. അതിനാൽ, അവിടെ ദൈവിക പ്രതിമ സ്ഥാപിക്കുക മാത്രമല്ല, ഞങ്ങൾ അവിടെ ഏകാത്മാ ധാം നിർമ്മിക്കാനും പോകുന്നുവെന്നും മുഖ്യമന്ത്രി സിംഗ് ചൗഹാൻ വ്യക്തമാക്കി.

Story Highlights: MP CM Chouhan Unveil 108-ft Adi Shankaracharya Statue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top