ഭീമൻ രഘുവിന് ക്യാബിനറ്റ് റാങ്ക് നല്കി ‘നില്ക്കാൻ’ അനുവദിക്കുക;ആത്മാർത്ഥമായി സ്തുതി പാടുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ബിജെപിയിൽനിന്നു സിപിഐഎമ്മിലേക്ക് രാഷ്ട്രീയ പ്രവേശനം നടത്തിയ ഭീമൻ രഘുവിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുഖംമൂടി ധരിക്കാതെ സ്തുതിപാടി നടക്കുന്ന ഭീമൻ രഘുവാണ് മറ്റു ചില നേതാക്കളെവച്ചു നോക്കുമ്പോൾ ഭേദമെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.(Rahul Mamkootathil mocks Bheeman Raghu)
Read Also: കോടീശ്വരനെ ഇന്നറിയാം; ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന്
വർത്തമാനകാല സിപിഐഎമ്മിന് അനുയോജ്യനായ, അതിന്റെ മുഖമായ സഖാവ് ഭീമൻ രഘുവിന് ക്യാബിനറ്റ് റാങ്ക് നൽകി ‘നിൽക്കാൻ’ അനുവദിക്കുണമെന്നും രാഹുൽ പറഞ്ഞു. തന്റെ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ഇടതുപക്ഷ പാർട്ടിയെ പ്രകീര്‍ത്തിച്ച് ഗാനം ആലപിക്കുന്ന ഭീമൻ രഘുവിന്റെ വിഡിയോ പങ്കുവച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.
രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്
ഇയാൾടെ ചെയ്തികൾ കാണുമ്പോൾ എന്ത് അല്പ്പത്തരവും അരോജകവും നിറഞ്ഞ സ്തുതിപാടൽ ആണെന്ന് ചിന്തിച്ച് ചിരിക്കുന്നില്ലെ?
സത്യത്തിൽ ഇയാളാണ് ഭേദം, അയാൾ മുഖംമൂടി ധരിക്കാതെ സ്തുതിപാടുക തന്നെയല്ലേ?
മറ്റ് പല ‘സാംസ്കാരിക
നായകരുടെയും’ പാട്ട് പുറത്ത് കേൾക്കുന്നില്ലായെന്നേയൊള്ളു, ഉള്ളിൽ ആത്മാർത്ഥമായി സ്തുതി പാടുക തന്നെയാണ്….
എന്തായാലും വർത്തമാന കാല CPMന് അനുയോജ്യനായ അതിന്റെ മുഖമായ സഖാവ് ഭീമൻ രഘുവിന് ക്യാബിനറ്റ് റാങ്ക് നല്കി ‘നില്ക്കാൻ’ അനുവദിക്കുക …
Story Highlights: Rahul Mamkootathil mocks Bheeman Raghu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here