പാലക്കയത്ത് ആശ്വാസം; മഴ കുറഞ്ഞു; വെളളം പൂർണ്ണമായി ഇറങ്ങി

ഇന്നലെ ശക്തമായ മഴയെതുടർന്ന് ഉരുൾപൊട്ടിയ പാലക്കയത്ത് മഴ കുറഞ്ഞു. റോഡുകളിൽ നിന്ന് വെളളം പൂർണ്ണമായി ഇറങ്ങി. ( Relief in Palakkayam the rain has subsided the water came down completely )
കുണ്ടംപോട്ടി,ഇരുട്ടുക്കുഴി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുൾപൊട്ടലുണ്ടായത്. വട്ടപ്പാറ,പാണ്ടൻമല എന്നിവിടങ്ങളിലും ചെറിയ ഉരുൾപൊട്ടലുണ്ടായിരുന്നു. പിന്നാലെ പ്രദേശത്ത് കടകളിലും വീടുകളിലും വെളളം കയറി നാശനഷ്ടങ്ങൾ ഉണ്ടായി. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ഡാമിന്റെ 3 ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. ഡാമിന്റെ മുകൾ ഭാഗമായ പാലക്കയം ടൗണിൽ കാലങ്ങൾക്ക് ശേഷമാണ് ഇത്രയധികം വെള്ളക്കെട്ട് രൂപപ്പെട്ടത്.
എന്നാൽ മഴ കുറഞ്ഞ് ജലനിരപ്പ് താഴ്ന്നതോടെ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടർ 10 സെന്റീമീറ്ററായി താഴ്ത്തി.
Story Highlights: Relief in Palakkayam the rain has subsided the water came down completely
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here