Advertisement

വേനല്‍ക്കാല കുടിവെള്ള വിതരണ അഴിമതി; പരിശോധനയുമായി വിജിലന്‍സ്; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ

September 23, 2023
2 minutes Read
Water supply scam vigilance inspection after 24 news report

വേനല്‍ക്കാല കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പരിശോധന നടത്തി വിജിലന്‍സ്. കോന്നി ,പ്രമാടം,പള്ളിക്കല്‍ പഞ്ചായത്തുകളിലാണ് ഒരേ സമയം വിജിലന്‍സ് സംഘം പരിശോധനയ്ക്ക് എത്തിയത്. വേനല്‍ക്കാല കുടിവെള്ള വിതരണത്തിന് കരാറുകാരന്‍ അമിത തുക ബില്ലായി എഴുതിയെടുത്തതാണ് പരാതിക്ക് കാരണം. പല പഞ്ചായത്തുകളിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാലും അഞ്ചും ലക്ഷം രൂപ വരെ ഇത്തവണ വര്‍ദ്ധിക്കുകയായിരുന്നു. (Water supply scam vigilance inspection after 24 news report)

പലര്‍ക്കും കൃത്യമായി കുടിവെള്ളം കിട്ടിയില്ലെന്ന് പരാതി ഉയര്‍ന്നതോടെ പ്രമാടം പഞ്ചായത്തില്‍ കരാറുകാരന് ബില്‍ തുക നല്‍കുന്നതിനെ ചൊല്ലി തര്‍ക്കം ഉയര്‍ന്നിരുന്നു. ട്വന്റിഫോറാണ് കുടിവെള്ള വിതരണ അഴിമതി പുറത്തുകൊണ്ടുവന്നത്. പ്രതിപക്ഷ അംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്വേഷണത്തിന്റെ രണ്ടാംഘട്ടം ആയാണ് പഞ്ചായത്തുകളില്‍ ഒരേസമയം മിന്നല്‍ പരിശോധന നടക്കുന്നത്. വിജിലന്‍സ് റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

Story Highlights: Water supply scam vigilance inspection after 24 news report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top