‘ഏത് തരം സിനിമകളെടുക്കാനും കഴിവുള്ള വ്യക്തി’; കെ.ജി ജോർജിനെ അനുസ്മരിച്ച് നടൻ അശോകൻ

ഏത് തരം സിനിമകളെടുക്കാനും കഴിവുള്ള വ്യക്തിയാണ് കെ.ജി ജോർജ് എന്ന് നടൻ അശോകൻ ട്വന്റിഫോറിനോട്. എന്നും മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനാണ് അദ്ദേഹമെന്നും നടൻ അശോകൻ പറഞ്ഞു. ‘സിനിമയെ അത്രത്തോളം സ്‌നേഹിക്കുകയും, മനസിലാക്കി പഠിക്കുകയും ചെയ്ത സംവിധായകനാണ് കെ.ജി ജോർജ്. രണ്ട് സിനിമകളിലേ അദ്ദേഹത്തിനൊപ്പം എനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞുള്ളു’ – അശോകൻ പറഞ്ഞു. ( actor ashokan about kg george )
1981 ൽ യവനികയിലാണ് അശോകൻ ആദ്യമായി കെ.ജി ജോർജിനൊപ്പം പ്രവർത്തിക്കുന്നത്. പിന്നീട് 1985 ൽ ഇരകൾ എന്ന കെ.ജി ജോർജ് ചിത്രത്തിലും അശോകൻ വേഷമിട്ടു. അദ്ദേഹത്തിന് കിട്ടാവുന്ന നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിക്കാതെ പോയെന്നും അശോകൻ അനുസ്മരിച്ചു.
ഇന്ന് രാവിലെയാണ് കെ.ജി ജോർജ് അന്തരിച്ചത്. 77 വയസായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം.
Story Highlights: actor ashokan about kg george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here