Advertisement

തൃശൂർ കാട്ടൂരിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

September 24, 2023
2 minutes Read
thrissur absconding girl found dead

തൃശൂർ കാട്ടൂരിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കാട്ടൂർ ചാഴുവീട്ടിൽ അർജുനന്റെ മകൾ ആർച്ചയുടെ (17) മൃതദേഹമാണ് വീടിനടുത്തള്ള പഞ്ചായത്ത് കിണറിൽ നിന്നും കണ്ടെത്തിയത്. ( thrissur absconding girl found dead )

ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനിയാണ് മരിച്ച ആർച്ച. കാണാതായ വിദ്യാർത്ഥിനിക്ക് വേണ്ടി തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കാട്ടൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുപോരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056

Story Highlights: thrissur absconding girl found dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top