ഒന്നാം സമ്മാനം 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ലോട്ടറി വകുപ്പിന്റെ വിന്‍ വിന്‍ W 736 ലോട്ടറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് നടക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്. (Kerala lottery win-win lottery result updates)
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries .com എന്നിവയിലൂടെ ഫലം പരിശോധിക്കാന്‍ കഴിയും. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിന്‍ വിന്‍ W ലോട്ടറി നറുക്കെടുപ്പ്. 40 രൂപയാണ് വിന്‍ വിന്‍ ലോട്ടറി ടിക്കറ്റ് വില.
ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനം 5000 രൂപയില്‍ കുറവാണെങ്കില്‍ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ സമര്‍പ്പിക്കണം. 30 ദിവസത്തിനുള്ളില്‍ ഇവ കൈമാറേണ്ടതുണ്ട്.
Story Highlights: Kerala lottery win-win lottery result updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here