കൂറ്റൻ സ്കോറുമായി ഓസീസ്; മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 353 റൺസ് വിജയലക്ഷ്യം

ഇന്ത്യയ്‌ക്കെതിരെ കൂറ്റൻ സ്കോറുമായി ഓസീസ്. മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 353 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലാബുഷെയ്ന്‍ എന്നിവരുടെ അര്‍ധസെഞ്ചുറി മികവിൽ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352റണ്‍സെടുത്തു. (Ind vs Aus third odi live score)
84 പന്തില്‍ 96 റണ്‍സെടുത്ത ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. 34 പന്തില്‍ 56 റണ്‍സടിച്ച വാര്‍ണറെ മടക്കിയ പ്രസിദ്ധ് കൃഷ്ണയാണ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്.
84 പന്തില്‍ 96 റണ്‍സായിരുന്നു മാര്‍ഷിന്‍റെ സംഭാവന. 61 പന്തില്‍ 74 റണ്‍സെടുത്ത സ്മിത്തിനെ വീഴ്ത്തിയ സിറാജാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. അവസാന ഏഴോവറില്‍ 50 റണ്‍സ് നേടിയ ഓസീസിനായി മാര്‍നസ് ലാബുഷെയ്ന്‍(58 പന്തില്‍ 72) ബാറ്റിംഗില്‍ തിളങ്ങി.
മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര ഇതിനോടകം കൈവിട്ട ഓസീസിന് ഇത് അഭിമാന പോരാട്ടമാണ്. അതേസമയം, ഇന്നത്തെ മത്സരവും ജയിച്ച് വൈറ്റ്‌വാഷിനാണ് ഇന്ത്യ ഇറങ്ങുന്നത്.
ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമിത്തിലായിരുന്ന രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ മൂന്നാം ഏകദിനത്തില്‍ തിരിച്ചെത്തി. അതേസമയം, ആര്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് ഷമി എന്നിവര്‍ ഇന്ന് കളിക്കുന്നില്ല. ഓസീസ് നിരയില്‍ ഗ്ലെന്‍ മാക്സ്വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ എത്തി.
ഇന്നത്തെ മല്‍സരം ജയിച്ച് പരമ്പര തൂത്തുവാരാനായാല്‍ വമ്പന്‍ റെക്കോര്‍ഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഏകദിന ചരിത്രത്തില്‍ ഓസ്ട്രേലിയക്കെതിരേ ഇന്ത്യയുടെ ആദ്യത്തെ വൈറ്റ്‌വാഷായിരിക്കും ഇത്.
Story Highlights: Ind vs Aus third odi live score
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here