Advertisement

ലോണ്‍ ആപ്പ് കെണികളെ കണ്ടെത്താന്‍ കേന്ദ്രസഹായം തേടി കേരള പൊലീസ്; സൈബര്‍ വിഭാഗത്തിന് കത്തയച്ചു

September 27, 2023
2 minutes Read
Kerala Police Seeks Central Help To Find Loan App Traps

ലോണ്‍ ആപ്പ് തട്ടിപ്പില്‍ കേന്ദ്രസഹായം തേടി കേരള പൊലീസ് സൈബര്‍ വിഭാഗത്തിന് കത്തയച്ചു. തട്ടിപ്പ് ആപ്പുകള്‍ ലഭ്യമാകുന്ന ചെയ്യുന്ന വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്നാണ് ആവശ്യം. ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യാന്‍ കേരള പൊലീസ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് കേന്ദ്രസഹായം കൂടി തേടിയത്.

സംസ്ഥാനത്ത് ലോണ്‍ ആപ്പുകളില്‍ കുടുങ്ങി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇവയെ പിടിച്ചുകെട്ടാന്‍ പൊലീസ് തയ്യാറെടുക്കുന്നത്. നേരത്തെ 72 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യാന്‍ വിവിധ വെബ്‌സൈറ്റുകള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ കോര്‍ഡിനേഷന്‍ സെന്ററിനാണ് കേരള പൊലീസ് കത്തയച്ചിരിക്കുന്നത്. ലോണ്‍ ആപ്പുകള്‍ വേഗത്തിലാക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ഇതില്‍ താമസമുണ്ടാകരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Read Also: മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകട നിലയില്‍; ലിബിയന്‍ ഡാം ദുരന്തത്തിന് പിന്നാലെ മുന്നറിയിപ്പുമായി ന്യൂയോര്‍ക്ക് ടൈംസ്

കേരള പൊലീസിന്റെ സ്‌പെഷ്യല്‍ വിംഗ് ലോണ്‍ ആപ്പുകള്‍ നിരീക്ഷിച്ചുവരികയാണ്. ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകള്‍ അറിയിക്കാന്‍ പൊലീസ് പുറത്തിറക്കിയ വാട്‌സാപ്പ് നമ്പറിലേക്ക് പരാതികളുടെ പ്രവാഹമാണ്. സൈബര്‍ ഡോം കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ വായ്പാ ആപ്പുകള്‍ നിരീക്ഷിക്കുന്നുണ്ട്. എസ്.പി. ഹരിശങ്കര്‍ ആണ് മേല്‍നോട്ടം വഹിക്കുന്നത്. ഇന്തോനേഷ്യയും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള ചില വെബ്‌സൈറ്റ് വഴിയാണ് ഭൂരിഭാഗം തട്ടിപ്പെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Story Highlights: Kerala Police Seeks Central Help To Find Loan App Traps

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top