കത്ത് എഴുതിവെച്ച് വീട് വിട്ടിറങ്ങിയ 13കാരനെ കണ്ടെത്തി

തിരുവനന്തപുരം കാട്ടാക്കട ആനാകോട് നിന്ന് കത്തെഴുതിവെച്ച് വീട് വിട്ടിറങ്ങിയ 13കാരനെ കണ്ടെത്തി. പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിയെ കാണാതായത്. കള്ളിക്കോട് നിന്ന് കാട്ടാക്കടയിലേക്കുള്ള യാത്രക്കിടെയാണ് കുട്ടിയെ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.
വീടിന് സമീപത്തുള്ള സി സി ടി വിയില്‍ കുട്ടി കുടചൂടി നടന്നു പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ‘ഞാന്‍ പോകുന്നു, എന്റെ കളര്‍ പെന്‍സിലുകള്‍ എട്ട് എയില്‍ പഠിക്കുന്ന സുഹൃത്തിന് നല്‍കണം’- എന്ന് കുറിപ്പ് എഴുതി വെച്ച ശേഷമായിരുന്നു കുട്ടി വീടുവിട്ടത്.
Story Highlights: 13 year old boy found who went missing from Thiruvananthapuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here