കോഴ വിവാദം : പത്താം തിയതി അഖിലിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കാണിക്കുന്നത് പത്തനംതിട്ടയിൽ; വിവരങ്ങൾ ശേഖരിച്ച് പൊലീസ്

ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിനെതിരായ കോഴ വിവാദത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ ശേഖരിച്ച് പൊലീസ്. ഏപ്രിൽ 10ന് അഖിൽ മാത്യു പത്തനംതിട്ടയിലാണെന്ന് മൊബൈൽ ടവർ ലൊക്കേഷൻ. 10,11 തിയതികളിൽ അഖിൽ തിരുവനന്തപുരത്ത് എത്തിയതായും ടവർ ലൊക്കേഷൻ വിവരങ്ങൾ പറയുന്നു. ( akhil mobile tower location )
അതേസമയം, ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതിയിൽ ഹരിദാസിന്റെ മൊഴി എടുക്കൽ പൂർത്തിയായി. കന്റോൺമെന്റ് പൊലീസ് മലപ്പുറത്ത് എത്തിയാണ് മൊഴി എടുത്തത്. പരാതിക്കാരൻ ഹരിദാസിനെ 9 മണിക്കൂർ ആണ് പൊലീസ് ചോദ്യം ചെയ്തത്. ഗൂഢാലോചന നടന്നിട്ടുണ്ടോ, അഖിൽ മാത്യുവിന്റെ പേരിൽ മറ്റാരെങ്കിലും പണം വാങ്ങിയോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. അഖിൽ മാത്യുവിന് പണം നൽകി എന്ന ആരോപണത്തിൽ ഹരിദാസ് ഉറച്ചു നിന്നു. പൊലീസ് കാണിച്ച ഫോട്ടോകളും, താൻ കണ്ട വ്യക്തിയും തമ്മിൽ വ്യത്യാസമുണ്ടെന്നും ഹരിദാസ് പറഞ്ഞു.
ഹരിദാസിന്റെ സുഹൃത് ബാസിത്തിനെ കുറിച്ചും പൊലീസ് ചോദിച്ചതായി ഹരിദാസ് പറഞ്ഞു. പത്താം തിയ്യതി അഖിൽ മാത്യുവിന് പണം നൽകി അന്ന് തന്നെ മലപ്പുറത്തേക്ക് തിരിച്ചുവെന്നാണ് ഹരിദാസ് പറഞ്ഞിരുന്നത്. എന്നാൽ അന്ന് അഖിൽ മാത്യു പത്തനംതിട്ടയിലാണെന്ന് ടവർ ലോക്കേഷനിൽ കണ്ടെത്തി. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും.
Story Highlights: akhil mobile tower location
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here