Advertisement

കരുവന്നൂരിലെ നിക്ഷേപകർക്ക് പണം മടക്കി നൽകും; കേരള ബാങ്കിൽ നിന്ന് 50 കോടി കരുവന്നൂരിലേക്ക് അഡ്വാൻസ് ചെയ്യും

September 29, 2023
1 minute Read

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം മടക്കി നൽകാൻ നീക്കം. കേരള ബാങ്കിൽ നിന്ന് 50 കോടി കരുവന്നൂരിലേക്ക് അഡ്വാൻസ് ചെയ്യും. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ധാരണയായതെന്ന് സൂചന.

കരുവന്നൂരിലെ സുരക്ഷിതമായ ലോണുകൾ കേരള ബാങ്കിന് കൈമാറും. അതിലൂടെ കൂടുതൽ പണം കണ്ടെത്താനാണ് നീക്കം. ലോൺ ടേക്ക്ഓവർ ചെയ്യുന്നതോടെ ബാങ്കിൽ നിന്നും വിതരണം ചെയ്ത പണം വലിയ തുകയായി മടങ്ങിയെത്തും.നിക്ഷേപകരുടെ 50% തുക വരുന്നയാഴ്ച തന്നെ മടക്കി നൽകാൻ നീക്കം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ മുന്നിൽ ഹാജരാകാൻ പോകുന്നതിന് മുമ്പ് എം കെ കണ്ണൻ മുഖ്യമന്ത്രിയെ കണ്ടിരുന്നു. രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ സഹകരിക്കുമെന്ന് കണ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണൻ നേതൃത്വം നൽകുന്ന ബാങ്കിൽ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം. കിരണും സതീഷ്കുമാറും തമ്മിലുള്ള കള്ളപ്പണ കൈമാറ്റം കണ്ണന്‍റെയും എ സി മൊയ്തീന്‍റെയും അറിവോടെയാണെന്നും ഇഡി സംശയിക്കുന്നു.

Story Highlights: Investors in Karuvannur bank will be refunded

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top