കനത്ത മഴ : കൊച്ചി നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വിമർശനവുമായി ഹൈക്കോടതി

കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വിമർശനവുമായി ഹൈക്കോടതി. വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കൊച്ചി കോർപ്പറേഷൻ തയ്യാറാകണം. വെള്ളക്കെട്ട് ഇല്ലെങ്കിൽ ക്രെഡിറ്റ് കോർപ്പറേഷൻ എടുക്കുമല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. ( kerala highcourt slams cochin corporation over water logging )
കോർപ്പറേഷൻ അഭിഭാഷകൻ ഹാജരാകാൻ വൈകിയതിന്റെ കാരണവും സിംഗിൾ ബെഞ്ച് തേടി. നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കൊച്ചി കോർപ്പറേഷന് ഹൈക്കോടതി നിർദ്ദേശം നൽകി. നഗരത്തിൽ പലയിടത്തും തുടരുന്ന വെള്ളക്കെട്ട് സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി.
അതേസമയം, എറണാകുളം ജില്ലയിൽ മഴ തുടരുകയാണ്. ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Story Highlights: kerala highcourt slams cochin corporation over water logging
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here