Advertisement

ഡെബിറ്റ് കാർഡ് കൈയിലുണ്ടോ ? എങ്കിൽ 10 ലക്ഷം വരെയുള്ള അപകട ഇൻഷുറൻസിന് നിങ്ങൾക്കും അർഹതയുണ്ട്

October 1, 2023
2 minutes Read
debit cards offer 10 lakh accident insurance

ഇക്കാലത്ത് ഒര ഡെബിറ്റ് കാർഡെങ്കിലും കൈയിലില്ലാത്തവർ കുറവാണ്. 907 മില്യൺ കാർഡുകളാണ് നിലവിൽ ഇന്ത്യയിൽ ഉപയോഗത്തിലുള്ളത്. ഈ ഡെബിറ്റ് കാർഡുകൾ പണം പിൻവലിക്കാനും ഓൺലൈൻ ട്രാൻസാക്ഷൻ നടത്താനും മാത്രമുള്ളതല്ല. പത്ത് ലക്ഷം രൂപവരെയുള്ള അപകട ഇൻഷുറൻസ് നേടി തരാനും ഈ ഡെബിറ്റ് കാർഡുകൾക്ക് സാധിക്കും. ( debit cards offer 10 lakh accident insurance )

ഒട്ടുമിക്ക എല്ലാ ഡെബിറ്റ് കാർഡുകളും കോംപ്ലിമെന്ററി അപകട ഇൻഷുറൻസ് നൽകുന്നുണ്ട്. പേഴ്‌സണൽ ആക്‌സിഡന്റ് കവർ, ലയബിളിറ്റി കവർ, പർച്ചേസ് പ്രൊട്ടക്ഷൻ കവർ, ലോസ്/ഡിലേ ഇൻ ബാഗേജ് കവർ എന്നിങ്ങനെ ഡെബിറ്റ് കാർഡ് നിങ്ങൾക്ക് നൽകുന്ന വിവിധ തരം കവറേജുകളാണ്. ഓരോ ഉപയോക്താവിന്റേയും കാർഡ് ടൈപ്പ്, അക്കൗണ്ട് ടൈപ്പ എന്നിവ അനുസരിച്ച് പരിരക്ഷകളും മാറും.

ഉദാഹരണത്തിന് ആക്‌സിസ് ബർഗണ്ടി ഡെബിറ്റ് കാർഡുകൾ പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷുറൻസ് കവർ, എയർ ആക്‌സിഡന്റ് കവർ, പർച്ചേസ് പ്രൊട്ടക്ഷൻ കവർ എന്നിവ നൽകും. എന്നാൽ ആക്‌സിസ് ലിബേർട്ട് ഡെബിറ്റ് കാർഡ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷുറൻസും എയർ ആക്‌സിഡന്റ് കവറും മാത്രമേ നൽകൂ. ഇൻഷുറൻസ് നിരക്കിലും മാറ്റമുണ്ട്. ആക്‌സിസ് ബർഗണ്ടി കാർഡ് 15 ലക്ഷത്തെ കവർ നൽകുമ്പോൾ ലിബേർട്ടിയിൽ അഞ്ച് ലക്ഷത്തിന്റെ പരിരക്ഷയെ ലഭിക്കുകയുള്ളു.

Read Also: ഡെബിറ്റ് കാർഡ് : ഈ 5 കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ?

എസ്ബിഐ ഡെബിറ്റ് കാർഡുകൾ ആക്‌സിഡന്റ് ഇൻഷുറൻസും പർച്ചേസ് പ്രൊട്ടക്ഷൻ കവറുമാണ് നൽകുന്നത്. ഇൻഷുറൻസ് തുക, എസ്ബിഐ ഗോൾഡ്, പ്ലാറ്റിനം, പ്രൈഡ് , പ്രീമിയം എന്നീ കാർഡുകൾക്ക് അനുസരിച്ച് മാറ്റം വരും.

എങ്ങനെ ക്ലെയിം സ്വന്തമാക്കാം ?

ബാങ്കിലെത്തി അവർ നൽകുന്ന ഫോം പൂരിപ്പിക്കുക. ഒപ്പം, അപകടത്തിൽ മരണപ്പെട്ട വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ്, എഫ്‌ഐആർ റിപ്പോർട്ടിന്റെ കേപ്പി, കാർഡ് ഹോൾഡറുടേയും നോമിനിയുടേയും ആധാറിന്റെ കോപ്പി എന്നിവ ഹാജരാക്കണം. ചില അവസരങ്ങളിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ കോപ്പിയും ബാങ്ക് അധികൃതർ ആവശ്യപ്പെട്ടേക്കാം.

നിങ്ങളുടെ ഡെബിറ്റ് കാർഡിന് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണോയെന്ന് ബാങ്ക് വെബ്‌സൈറ്റിലെ ഡെബിറ്ര് കാർഡ് വിവരങ്ങൾ നോക്കി കണ്ടെത്താൻ സാധിക്കും.

Story Highlights: debit cards offer 10 lakh accident insurance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top