ഏഷ്യന്‍ ഗെയിംസില്‍ മലയാളത്തിളക്കം; പുരുഷ ലോങ്ജംപില്‍ എം ശ്രീശങ്കറിന് വെള്ളി

ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ലോങ്ജംപില്‍ മലയാളി താരം എം ശ്രീശങ്കരിന് വെള്ളി. 8.19 മീറ്റര്‍ ചാടിയാണ് ശ്രീശങ്കറിന്റെ മെഡല്‍ നേട്ടം. 1978ന് ശേഷം ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ലോങ് ജംപില്‍ ഇന്ത്യ വെള്ളി മെഡല്‍ സ്വന്തമാക്കുന്നത്. 8.22 മീറ്റാണ് ഒന്നാം സ്ഥാനത്തെത്തിയ ചൈനീസ് താരം മറികടന്നത്. കേവലം മൂന്ന് സെന്റിമിറ്റര്‍ വ്യത്യാസത്തിലാണ് ശ്രീശങ്കറിന് സ്വര്‍ണം നഷ്ടമായത്.(M Sreeshankar wins silver in men’s long jump at Asian Games)
ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ ഇന്ത്യ ഇന്ന ആദ്യ സ്വര്‍ണം നേടി. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. എട്ട് മിനിറ്റ് 19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം സ്വര്‍ണമണിഞ്ഞത്. ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ തജീന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നേടി. അവസാന ശ്രമത്തില്‍ 20.36 മീറ്റര്‍ ദൂരമാണ് തജീന്ദര്‍പാല്‍ സിങ് കൈവരിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 13-ാം സ്വര്‍ണമാണിത്.
വനിതകളുടെ 50 കിലോ വിഭാഗം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നിഖാത് സരീന്‍ വെങ്കലം സ്വന്തമാക്കി. ട്രാപ് ഷൂട്ടിങ് ഇനത്തില്‍ പുരുഷ ടീമാണ് ഞായറാഴ്ച ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണം നേടിയത്. നിതാ വിഭാഗത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടി. വനിതകളുടെ ഗോള്‍ഫില്‍ ഇന്ത്യന്‍ താരം അതിഥി അശോക് വെള്ളി മെഡല്‍ സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസിലെ വനിതാ ഗോള്‍ഫില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ മെഡലാണിത്.
പുരുഷന്‍മാരുടെ വ്യക്തിഗത ട്രാപ് ഷൂട്ടിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തിയ കിയാനന്‍ ഡാറിയസ് ചെനായ് വെങ്കലം നേടി. എട്ടാം ദിനം ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാം മെഡലായിരുന്നു ഇത്. ഷൂട്ടിങ്ങില്‍നിന്നു മാത്രം ഇന്ത്യ ആകെ നേടിയത് 22 മെഡലുകള്‍.
Story Highlights: M Sreeshankar wins silver in men’s long jump at Asian Games
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here