Advertisement

പാളയത്ത് പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഉദ്യോ​ഗസ്ഥൻ മരിച്ചു

October 1, 2023
1 minute Read

തിരുവനന്തപുരം പാളയത്ത് പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു. കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

രാവിലെ 5 .30 യ്ക്കാണ് അപകടം സംഭവിച്ചത്. ഹൈവേയിൽ നിന്നും ഇന്ധനം നിറയ്ക്കാൻ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഉദ്യോഗസ്ഥന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണം സംഭവിക്കാൻ കാരണമായത്. സാരമായി പരുക്കേറ്റ പൊലീസുകാർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Story Highlights: Policeman dies in police jeep accident Palayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top