കാര്‍ ബുക്കിങ്ങില്‍ ഹിറ്റായി ഹ്യൂണ്ടായി; സെപ്റ്റംബറില്‍ വിറ്റത് 71,641 യൂണിറ്റുകള്‍

കാര്‍ ബുക്കിങ്ങില്‍ റെക്കോഡ് തീര്‍ത്ത് ഹ്യൂണ്ടായി. ഒരു മാസക്കാലയളവില്‍ ഇന്ത്യയിലെ എക്കാലത്തെയും ഉയര്‍ന്ന കാര്‍ ബുക്കിങ്ങാണ് കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കള്‍ സ്വന്തമാക്കിയത്. സെപ്റ്റംബര്‍ മാസത്തില്‍ 71,641 യൂണിറ്റുകളണ് ബുക്കിങ് നടത്തിയത്. കയറ്റുമതി കൂടാതെ ആഭ്യന്തര വിപണിയില്‍ 54,241 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്. ഇത് കഴിഞ്ഞ വര്‍ഷം വിറ്റ 49,700 യൂണിറ്റുകളേക്കാള്‍ 9.13 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പുതുതായി പുറത്തിറക്കിയ എക്സ്റ്ററിന് അസാധാരണമായ പ്രതികരണമാണ് ലഭിക്കുന്നത്. മൈക്രോ എസ്യുവിയായ എക്സ്റ്ററിനായി കമ്പനി 80,000 ബുക്കിങ്ങുകള്‍ നേടിയതായി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ സിഇഒ തരുണ്‍ ഗാര്‍ഗ് പറഞ്ഞു. കമ്പനിയുടെ ആഭ്യന്തര വില്‍പ്പനയില്‍ എസ്യുവികളുടെ സംഭാവന 65 ശതമാനത്തിലധികമാണെന്ന് അദ്ദേഹം വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.
2023 സെപ്റ്റംബറില്‍ കമ്പനിയുടെ കയറ്റുമതി 28.87% ഉയര്‍ന്ന് 17,400 യൂണിറ്റിലെത്തിയിട്ടുണ്ട്. 2022 സെപ്റ്റംബറില്‍ 13,501 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. ഈ വര്‍ഷത്തെ വാഹന വില്‍പ്പന മികച്ച രീതിയിലാണ് മുന്‍പോട്ട് പോകുന്നതെന്ന് കമ്പനി പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പത് ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ചയോടെ ഈ വര്‍ഷം അവസാനിക്കുമെന്നാണ് പ്രതീക്ഷ.
Story Highlights: 71,641 Unit Record sales for Hyundai in September
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here