Advertisement

വന്ദേഭാരത് ട്രാക്കില്‍ കല്ലും കമ്പികളും; അട്ടിമറി ശ്രമം ഭില്‍വാരയ്ക്ക് സമീപം

October 2, 2023
2 minutes Read
Sabotage attempt in Vande bharat track near Bhilwara

രാജസ്ഥാനില്‍ വന്ദേഭാരത് എക്‌സ്പ്രസ് പാളം തെറ്റിക്കാന്‍ ശ്രമം. ജീവനക്കാരുടെ ഇടപെടലില്‍ വലിയ ദുരന്തമാണ് ഒഴിവായത്. ട്രാക്കില്‍ വലിയ കല്ലുകളും പാറകളും കമ്പികഷ്ണങ്ങളും കണ്ടെത്തി. ഉദയ്പൂര്‍-ജയ്പൂര്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരെയാണ് ഭില്‍വാരയ്ക്ക് സമീപം അട്ടിമറി ശ്രമമുണ്ടായത്.

നടന്നത് അട്ടിമറിക്കാനുള്ള ശ്രമം തന്നെയാണെന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം റെയില്‍വേ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. പാറക്കല്ലുകള്‍ക്ക് പുറമേ ബോള്‍ട്ടുകളും ഇളകിപ്പോകാത്ത തരത്തില്‍ കമ്പികളും ട്രാക്കില്‍ കുത്തിനിര്‍ത്തിയിരുന്നു. ഇവയെല്ലാം ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമം തന്നെയാണെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ലോക്കോ പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെതോടെയാണ് വലിയ ദുരന്തം ഒഴിവായത്.

Story Highlights: Sabotage attempt in Vande bharat track near Bhilwara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top