Advertisement

തുറസായ സ്ഥലത്ത് പെണ്‍കുട്ടികളുടെ ക്രിക്കറ്റ് പാടില്ല, മാന്യതയില്ലാത്തവർ; പാകിസ്താനിൽ പെണ്‍കുട്ടികളുടെ ക്രിക്കറ്റ് മത്സരം തടഞ്ഞ് മതനേതാക്കൾ

October 3, 2023
2 minutes Read

ഒരു സംഘം മതനേതാക്കളുടെ നേതൃത്വത്തില്‍ പാകിസ്താനിലെ ചര്‍ബാഗ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വനിതാ ക്രിക്കറ്റ് കളി തടസപ്പെടുത്തി. ക്രിക്കറ്റ് കളിക്കുന്ന പെണ്‍കുട്ടികള്‍ മാന്യതയില്ലാത്തവരാണെന്നും പ്രദേശത്ത് പെണ്‍കുട്ടികളുടെ ക്രിക്കറ്റ് കളി പാടില്ലെന്നും പറഞ്ഞാണ് മതനേതാക്കൾ കളി തടസപ്പെടുത്തിയതെന്ന് ഡ്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു.(Religious leaders stop girls from playing cricket)

മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് മതനേതാക്കള്‍ മത്സര വേദിയിലെത്തി കളി തടസപ്പെടുത്തുകയായിരുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ മത്സരത്തിനായി ഗ്രൗണ്ടിലെത്തിയപ്പോള്‍ മതനേതാക്കള്‍ വന്ന് കളി വിലക്കി.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

കൗമാരക്കാര പെണ്‍കുട്ടികളുടെ ക്രിക്കറ്റ് കളിയാണ് തടസപ്പെടുത്തിയത്, 12 വയസുള്ള ആയിഷ അയാസാണ് പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടീമുകളായ ബാബുസായും കബൽ തഹസിലും തമ്മിലുള്ള മത്സരം സംഘടിപ്പിച്ചതെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുറസായ ഒരു സ്ഥലത്ത് പെണ്‍കുട്ടികളുടെ ക്രിക്കറ്റ് കളി നടക്കാന്‍ തങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞതായി ഡ്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇമാമുമാര്‍ തുടര്‍ന്ന് പ്രാദേശിക കൗൺസിലർ ഇഹ്‌സാനുള്ള കാക്കിയുമായി ബന്ധപ്പെടുകയും ക്രിക്കറ്റ് കളി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

സ്വാത്തിലെ നിരവധി വനിതാ ക്രിക്കറ്റ് താരങ്ങൾ പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആയിഷ അയാസിന്‍റെ പിതാവ് അയാസ് നായിക് ഡോണിനോട് പറഞ്ഞു. മിംഗോറയിലെ സ്റ്റേഡിയം നിർമ്മാണം നടക്കുന്നതിനാലാണ് താനും മകളും ചില പ്രൊഫഷണൽ വനിതാ കളിക്കാരും ചാർബാഗ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മത്സരം സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Religious leaders stop girls from playing cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top