‘എൻ്റെ പൊന്നു കൂട്ടുകാരേ, ലോകകപ്പ് കാണാൻ ടിക്കറ്റ് ചോദിക്കരുതേ’; കോലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറൽ

ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള ടിക്കറ്റ് സംഘടിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കൾ ബന്ധപ്പെടരുതെന്ന് ഇന്ത്യൻ താരം വിരാട് കോലി. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കോലി ഇക്കാര്യം കുറിച്ചത്. കോലി സന്ദേശങ്ങൾ കണ്ടില്ലെങ്കിൽ അക്കാര്യം ആവശ്യപ്പെട്ട് തന്നെ സമീപിക്കരുതെന്ന് കോലിയുടെ ഭാര്യയും അഭിനേത്രിയുമായ അനുഷ്ക ശർമയും കുറിച്ചു.
‘നമ്മൾ ലോകകപ്പിലേക്ക് അടുക്കുന്ന ഈ വേളയിൽ ടിക്കറ്റ് ആവശ്യപ്പെട്ട് സമീപിക്കരുതെന്ന് സുഹൃത്തുക്കളോട് താഴ്മയായി ഞാൻ അഭ്യർത്ഥിക്കുന്നു. വീട്ടിലിരുന്ന് കളി ആസ്വദിച്ചോളൂ.’- കോലി കുറിച്ചു. ഈ സ്റ്റോറി പങ്കുവച്ച് അനുഷ്ക കുറിച്ചത് ഇങ്ങനെ, ‘നിങ്ങളുടെ സന്ദേശങ്ങൾക്ക് മറുപടി ലഭിച്ചില്ലെങ്കിൽ സഹായിക്കണമെന്ന് എന്നോട് അഭ്യർത്ഥിക്കരുത്’.
നാളെയാണ് ഏകദിന ലോകകപ്പ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസീലൻഡിനെ നേരിടും. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയ ടീമുകളാണ് ഇവർ. ഉച്ചതിരിഞ്ഞ് രണ്ടിന് അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം. ഒക്ടോബർ എട്ടിന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Story Highlights: Anushka Sharma Virat Kohli world cup tickets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here