Advertisement

വയനാട് കമ്പമലയിൽ എത്തിയ മാവോയിസ്റ്റുകളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കി

October 5, 2023
2 minutes Read
search strengthened for Maoists spotted at wayanad kambamala

വയനാട് മാനന്തവാടി കമ്പമലയിൽ എത്തിയ മാവോയിസ്റ്റുകളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കി. തലപ്പുഴ മേഖലയിലെ തോട്ടങ്ങളും വനമേഖലയും കേന്ദ്രീകരിച്ചാണ് തെരച്ചിൽ. അഞ്ച് പേരടങ്ങുന്ന സംഘമാണ് ഇന്നലെ വീണ്ടും കമ്പവലയിൽ എത്തിയത്. പാടികൾക്ക് സമീപം പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ മാവോയിസ്റ്റുകൾ തകർത്തു. സംഘത്തിനെതിരെ പ്രതിഷേധിച്ചവരുമായി തർക്കം ഉണ്ടായി. ( search strengthened for Maoists spotted at wayanad kambamala )

മൂന്നു യുവാക്കളും രണ്ട് മധ്യവയസ്കരും അടങ്ങുന്ന സംഘമാണ് കമ്പമലയിൽ എത്തിയത് എന്ന് നാട്ടുകാർ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് മാവോയിസ്റ്റുകൾ ഈ മേഖലയിൽ എത്തുന്നത്. നേരത്തെ കെഎഫ്ഡിസി ഓഫീസിനു നേരെ ആക്രമണം നടത്തിയിരുന്നു. കമ്പമലയിലെ തൊഴിലാളികളുടെ ദുരവസ്ഥയ്ക്ക് കാരണം മാനേജ്മെന്റുകളാണെന്നും മാനേജ്മെന്റുകളെ ജനകീയ വിചാരണ നടത്തി ശിക്ഷിക്കുമെന്നും ഉൾപ്പെടെ രേഖപ്പെടുത്തിയ ലഘുലേഖയും നാട്ടുകാർക്ക് നൽകിയാണ് മാവോയിസ്റ്റുകൾ തോട്ടം വഴി വനത്തിലേക്ക് കടന്നത്.

Story Highlights: search strengthened for Maoists spotted at wayanad kambamala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top