Advertisement

പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാശ്രമം; യുവാവ് ആശുപത്രിയിൽ

October 5, 2023
1 minute Read
Suicide attempt at police station

തൃശൂരിൽ മാള പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാശ്രമം. കുഴൂർ സൗത്ത് താണിശേരി തേക്കിനിയത് വിനോദ് (43) ആണ് സ്റ്റേഷനിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് വൈകിട്ട് ഏകദേശം ആറരയോടെയാണ് സംഭവം.

ഭാര്യയെ മർദിച്ചെന്ന പരാതിയിലാണ് വിനോദിനെ മാള സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇതിനിടെ ഇയാൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് വിനോദിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ഇയാൾ അപകട നില തരണം ചെയ്തിട്ടുണ്ട്.

അതേസമയം ഹോസ്പിറ്റലിൽ ചെലവായ തുക അടയ്ക്കാൻ തങ്ങളുടെ കൈവശം പണമില്ലെന്നും ഹോസ്പിറ്റലിൽ എത്തിച്ച പൊലീസുകാരോട് ചോദിച്ചപ്പോൾ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും പറഞ്ഞതായി വിനോദിൻ്റെ ഭാര്യ സിജി പറഞ്ഞു.

Story Highlights: Suicide attempt at police station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top