‘ലോകത്തെവിടെയും നിര്‍ണായകസ്ഥാനങ്ങളില്‍ മലയാളികളുണ്ടാകും, ഏറെ അഭിമാനം’; കേരളീയത്തിന് ആശംസയുമായി മോഹൻലാൽ

നവംബറിൽ നടക്കുന്ന കേരളീയത്തിന് ആശംസയുമായി നടൻ മോഹൻലാൽ. മലയാളി ആയതിലും കേരളത്തില്‍ ജനിച്ചതിലും ഏറെ അഭിമാനമുണ്ടെന്ന് വിഡിയോയിൽ മോഹൻലാൽ പറഞ്ഞു. നടന്റെ വിഡിയോ ദൃശ്യം മുഖ്യമന്ത്രി സോഷ്യൽ മീഡിയാ ഹൻഡിലുകളിൽ പങ്കുവെച്ചിട്ടുണ്ട്.(actor mohanlal wishes for keraleeyam)
നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയം 2023ന് ആശംസയറിച്ചാണ് താരത്തിന്റെ വീഡിയോ.മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ വിഡിയോ പങ്കുവച്ചിട്ടുണ്ട്.
‘ലോകത്തെവിടെച്ചെന്നാലും കേരളത്തെ അറിയുക വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും പേരിലാണ്. അത് മലയാളിക്കു മാത്രം അവകാശപ്പെട്ടതാണ്. ലോകത്തെവിടെയും നിര്‍ണായകസ്ഥാനങ്ങളില്‍ മലയാളികളുണ്ടാകും. താന്‍ പ്രവര്‍ത്തിക്കുന്നത് മലയാള സിനിമയിലാണെന്നതിലും ഏറെ അഭിമാനമുണ്ടെന്നും, മലയാളി ആയതിലും കേരളത്തില്‍ ജനിച്ചതിലും ഏറെ അഭിമാനിക്കുന്നതായും’ മോഹന്‍ലാല്‍ വീഡിയോ സന്ദേശത്തിൽ പറയുന്നു.
ഗായിക കെ.എസ്. ചിത്ര, യുവനടന് ഷെയ്ന് നിഗം, സിനിമാ നിര്‍മാതാവ് സാന്ദ്രാ തോമസ്, എഴുത്തുകാരൻ ജി.ആര്.ഇന്ദുഗോപന് തുടങ്ങി സിനിമാ-സാംസ്കാരിക-സാഹിത്യ രംഗത്തെ നിരവധി പ്രമുഖർ കേരളീയം 2023ന് ആശംസകൾ അറിയിച്ചിരുന്നു.
Story Highlights: actor mohanlal wishes for keraleeyam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here