Advertisement

സഞ്ജയ് സിംഗിന്റെ മൂന്ന് കൂട്ടാളികൾക്ക് ഇ ഡി നോട്ടീസ്; ആം ആദ്മിക്കെതിരെ കുരുക്ക് മുറുക്കി ഇ ഡി

October 6, 2023
2 minutes Read

മദ്യ നയ അഴിമതി കേസിൽ ആം ആദ്മി ക്കെതിരെ കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ്ഡയറക്ടറേറ്റ്. സഞ്ജയ് സിംഗിന്റെ മൂന്ന് കൂട്ടാളികൾക്ക് ഇ ഡി നോട്ടീസ് അയച്ചു. (ED notices to Sanjay Singh’s three accomplices)

കൂടുതൽ പേരെ മാപ്പ്സാക്ഷിയാക്കാനും ഇ ഡി നീക്കങ്ങൾ ആരംഭിച്ചു.ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മദ്യനയ അഴിമതി കേസിൽ സഞ്ജയ് സിംഗിന്റെ മൂന്ന് കൂട്ടാളികൾക്ക് ആണ് ഇ ഡി നോട്ടീസ് അയച്ചത്.

വിവേക് ത്യാഗി, സർവ്വേഷ് മിശ്ര, കൻവർബീർ സിംഗ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. മൂന്ന്പേരെയും സഞ്ജയ് സിംഗിന് ഒപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. സഞ്ജയ്‌ സിങ്ങിനെ ചോദ്യം ചെയ്യാനായി പ്രത്യേക സംഘത്തെ ഈ ഡി രൂപീകരിച്ചിട്ടുണ്ട്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

കേസിൽ കൂടുതൽ പേരെ മാപ്പ് സാക്ഷികൾ ആക്കാനും ഇ.ഡി നീക്കങ്ങൾ ആരംഭിച്ചു. മനീഷ് സിസോദിയായ്ക്ക് അനുകൂലമായ സുപ്രിം കോടതി പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. മദ്യലോബിയിൽ നിന്ന് സിസോദിയയിലേക്ക് പണം എത്തിയതിന് തെളിവ് വേണം എന്ന് സുപ്രിം കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

മാപ്പുസാക്ഷികൾ വഴി പണ വിനിമയത്തിന്റെ തെളിവുകൾ ഇടപാടിൽ സ്ഥാപിയ്ക്കാൻ നീക്കം. നിയമ വിദഗ് ദരുടെ ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ ആണ് ഈ നീക്കം. അതേസമയം നേതാക്കളുടെ അറസ്റ്റിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് തയ്യാറെടുക്കുകയാണ് ആം ആദ്മി പാർട്ടി.

Story Highlights: ED notices to Sanjay Singh’s three accomplices

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top