Advertisement

നെതർലൻഡ്സിനെ എറിഞ്ഞുവീഴ്ത്തി; പാകിസ്താന് വിജയത്തുടക്കം

October 6, 2023
0 minutes Read
PAK vs NED

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്താന് വിജയത്തുടക്കം. നെതർലൻസിനെതിരെ 81 റൺസിനാണ് പാകിസ്താൻ വിജയം കൈപ്പിടിയിലൊതുക്കിയത്. 287 റൺസ് വിജയ ലക്ഷ്യവുമായി കളത്തിലിറങ്ങിയ നെതർലൻഡ്സ് 41 ഓവറിൽ 205 റൺസ് എടുത്ത് പുറത്തായി. അർധ സെഞ്ചുറികൾ നേടിയ ഓപ്പണർ വിക്രംജിത് സിങും ബാസ് ഡി ലീഡുമൊഴികെ മറ്റാരും നെതർലൻഡ് ടീമിൽ തിളങ്ങാതിരുന്നതാണ് തിരിച്ചടിയായത്.

68 പന്തിൽ നിന്ന് 67 റൺസാണ് ബാസ് ഡി ലീഡ് എടുത്തത്. വിക്രംജിത് സിങ് 52 റൺസ് എടുത്തു.നെതർലൻഡിന്റെ 6 ബാറ്റർമാർക്ക് റൺസ് രണ്ടക്കം കടത്താനായില്ല. മൂന്ന് വിക്കറ്റെടുത്ത ഹാരിസ് റൗഫും രണ്ട് വിക്കറ്റെടുത്ത ഹസൻ അലിയുമാണ് പാകിസ്നുതാവേണ്ടി ബൗളിംഗിൽ തിളങ്ങിയത്. ഷഹീൻ അഫ്രീദി, ഇഫ്തിഖർ അഹമ്മദ്, മൊഹമ്മദ് നവാസ്, ഷദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 49 ഓവറിൽ 286 റൺസെടുത്തു പുറത്തായി. പാകിസ്താന് തുടക്കം പിഴച്ചിരുന്നു. 38റൺസ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായി. മുഹമ്മദ് റിസ്‌വാൻറെയും(68), സൗദ് ഷക്കീലിൻറെയും(68) അർധസെഞ്ചുറികളും മുഹമ്മദ് നവാസിൻറെയും(39), ഷദാബ് ഖാൻറെയും(32) പോരാട്ടവുമാണ് 286ൽ എത്തിച്ചത്.

എട്ട് നെതർലൻഡ്സ് താരങ്ങൾ പന്തെറിഞ്ഞ മത്സരത്തിൽ, ബാസ് ഡെ ലീഡ് നാലു വിക്കറ്റുകൾ വീഴ്ത്തി. കോളിൻ അക്കർമാൻ രണ്ടും ആര്യൻ ദത്ത്, ലോഗൻ വാൻബീക്, പോൾ വാൻ മീകരൻ എന്നിവർ ഓരോ വിക്കറ്റു വീതവും നേടി. സ്കോർ: പാകിസ്താൻ: 49 ഓവറിൽ 286, നെതർലൻഡ്സ്: 41 ഓവറിൽ 205.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top