ജിയോമാർട്ടിന്റെ ബ്രാൻഡ് അംബാസഡറായി മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ച് റിലയൻസ്

മഹേന്ദ്ര സിംഗ് ധോണിയെ ജിയോമാർട്ടിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ച് റിലയൻസ്. ഒരു സ്വദേശീയ ഇ-കൊമേഴ്‌സ് ബ്രാൻഡായ ജിയോമാർട്ട് മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ തിരിച്ചറിയുന്നുവെന്നും ഇന്ത്യയിലെ ഡിജിറ്റൽ റീട്ടെയിൽ വിപ്ലവത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിയോമാർട്ടിനെ നയിക്കുന്നതെന്നും ധോണി പറഞ്ഞു. (jiomart ropes ms dhoni as brand ambassador)
ജിയോ ഉത്സവ് ക്യാമ്പയിൻ രാജ്യത്തെ ഉത്‌സവങ്ങളോടും ജനങ്ങളോടുമുള്ള ആദരവാണെന്ന് ധോണി പറഞ്ഞു. ജിയോ മാർട്ടിന്റെ ബ്രാൻഡ് അംബാസഡർ എന്ന പദവിയിലേക്ക് മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ചത് വളരെ മികച്ച തെരഞ്ഞെടുപ്പാണെന്ന് ജിയോമാർട്ടിന്റെ സിഇഒ സന്ദീപ് വരഗന്തി പറഞ്ഞു.
രാജ്യത്തിന് ആഘോഷിക്കാൻ നിരവധി അവസരങ്ങൾ നൽകിയ ധോണി, തന്റെ പ്രിയപ്പെട്ടവരുടെ കൂടെ നിരവധി ആഘോഷങ്ങൾ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഈ ആശയത്തെ ചുറ്റിപ്പറ്റിയാണ് ജിയോ ഉത്സവ് ക്യാമ്പയിൻ.
Story Highlights: jiomart ropes ms dhoni as brand ambassador
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here