ഹമാസ് തീവ്രവാദികൾ നഗ്നയായി കൊണ്ടുപോയ യുവതിയെ തിരിച്ചറിഞ്ഞു; കൊല്ലപ്പെട്ടത് ജർമൻ പൗര

ഇസ്രായേൽ-പലസ്തീൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ യുദ്ധത്തിലകപ്പെട്ട സാധാരണക്കാരുടെ ഹൃദയം നുറുങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. ഇതിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെട്ടത് പിക്കപ്പ് വാനിന്റെ പിന്നിൽ നഗ്നയാക്കി കൊണ്ടുപോകുന്ന സ്ത്രീയുടെ മൃതദേഹത്തിന്റെ ദൃശ്യങ്ങളാണ്. ഈ സ്ത്രീ ആരെന്ന് തിരിച്ചറിഞ്ഞു. ( Woman abducted naked by Hamas militants identified )
ഷാനി ലൂക്ക് എന്ന 30 കാരിയെയാണ് ഹമാസ് സംഘം ക്രൂരമായി പീഡിപ്പിച്ച് വിവസ്ത്രയാക്കി കൊണ്ടുപോയത്. ജർമൻ പൗരയാണ് ഷാനി. ഗാസയ്ക്ക് സമീപം ‘ഫെസ്റ്റിവൽ ഓഫ് പീസ്’ എന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു. റോബി സ്റ്റാർബക്ക് എന്ന വ്യക്തിയാണ് ഈ വിവരങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.
ഇസ്രായേലും പലസ്തീനുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ഇന്നലെയാണ്. ആക്രമണത്തിൽ മരണസംഖ്യ ഉയരുകയാണ്. ഹമാസ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 250 ആയി. 1100ലേറെ പേർക്ക് ആക്രമണങ്ങളിൽ പരുക്കേറ്റു. പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്. ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 230 പലസ്തീനികൾ കൊല്ലപ്പെട്ടു.
Story Highlights: Woman abducted naked by Hamas militants identified
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here