Advertisement

‘അടിയോടെ വാരാനും കോരാനും പറ്റുന്നവരാണ് കോൺഗ്രസ് നേതാക്കൾ എന്ന് ബിജെപിക്കറിയാം’; മുഖ്യമന്ത്രി

October 9, 2023
1 minute Read
Chief Minister Pinarayi Vijayan scoffed at Congress

കോൺഗ്രസിനെ രൂക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയോടെ വാരാനും കോരാനും പറ്റുന്നവരാണ് കോൺഗ്രസ് നേതാക്കൾ എന്ന് ബിജെപിക്കറിയാം. അതുകൊണ്ട് തൽക്കാലം കോൺഗ്രസിന് കേരളത്തിൽ വളരാനുള്ള അന്തരീക്ഷം കേന്ദ്രസർക്കാർ സൃഷ്ടിക്കുകയാണ്. പിന്നീട് കോൺഗ്രസിനെ മൊത്തത്തിൽ വാരാം എന്നാണ് അവരുടെ ചിന്തയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് സംഘടിപ്പിക്കുന്ന കുടുംബയോഗങ്ങൾ പുരോഗമിക്കുകയാണ്. സ്വന്തം മണ്ഡലമായ ധർമ്മടം മാവിലായിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബിജെപിയുടെ കണക്കുകൂട്ടലുകൾ പ്രകാരം, ഇടതുപക്ഷം ദുർബലമായാൽ കോൺഗ്രസും യുഡിഎഫും ശക്തിപ്പെടും. തൽക്കാലം കോൺഗ്രസ് ശക്തമാകട്ടെ, പിന്നീട് അതിനെ അടിയോടെ വരാമെന്നാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിനെ സഹായിച്ചതിനു ശേഷം ബിജെപി വിഴുങ്ങുന്ന കാഴ്ച രാജ്യത്ത് പലയിടത്തായി കണ്ടതാണ്. ഇതുതന്നെയാണ് കേരളത്തിലെ യുഡിഎഫിനും കോൺഗ്രസിനും സംഭവിക്കാൻ പോകുന്നത്. ഈ ഉദ്ദേശത്തോടെയാണ് ബിജെപി കോൺഗ്രസിന് സഹായിക്കുന്നത്. ഒരു പരസ്പര സഹായ സംഘമായി ഇരു പാർട്ടികളും പ്രവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Story Highlights: Chief Minister Pinarayi Vijayan scoffed at Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top