5000 രൂപ കൈക്കൂലി വാങ്ങി; മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി എൻ.ആർ.രവീന്ദ്രനാണ് ശിക്ഷിക്കപ്പെട്ടത്. ഒരു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2011ൽ സെക്രട്ടറിയായിരുന്ന എൻ.ആർ രവീന്ദ്രൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായിരുന്നു. കെട്ടിട നിര്‍മ്മാണത്തിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്.
Story Highlights: Former panchayat secretary in jail in bribery case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here