‘കായികതാരങ്ങൾക്ക് ജോലി നൽകുന്നതിൽ സർവകാല റെക്കോർഡ്’; സഹായം നൽകുന്നതിൽ പിന്നോട്ട് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി

കായികതാരങ്ങൾക്ക് നൽകിയ പാരിതോഷികങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കായിക താരങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ട്. സഹായം നൽകുന്നതിൽ പിന്നോട്ട് പോയില്ല. കേരള താരങ്ങളുടെ മെഡൽ വിലപ്പെട്ടതാണ്. താരങ്ങൾക്ക് ജോലി നൽകിയതിൽ റെക്കോഡ് നേടിയുട്ടുണ്ട്. ഒളിംപിക്സിൽ പങ്കെടുത്ത മുഴുവൻ താരങ്ങൾക്കും പത്ത് ലക്ഷം രൂപ വീതമാണ് സർക്കാർ നൽകിയത്. പി ആർ ശ്രീജേഷിന് 2 കോടി രൂപയും ജോലിയിൽ സ്ഥാനക്കയറ്റവും നൽകിയിരുന്നു. കായിക മത്സരങ്ങളിൽ മെഡൽ നേടിയവർക്ക് സംസ്ഥാന സർക്കാർ കൃത്യമായ പാരിദോഷികമാണ് നൽകി വരുന്നത്.
കായിക താരങ്ങൾക്ക് ജോലി നകുന്നതിൽ സർവകാല റെക്കോർഡാണ് ഈ സർക്കാർ ഇട്ടത്. കഴിഞ്ഞ ഏഴുവർഷത്തിനിടെ 676 താരങ്ങൾക്ക് സ്പോർട്സ് ക്വാട്ടയിൽ സർക്കാർ നിയമനം നൽകി.
മറ്റു സംസ്ഥാനങ്ങളിലൊന്നും സ്പോട്സ് ക്വാട്ട നിയമനമില്ല. കേരളത്തില്‍ വര്‍ഷം തോറും 50 പേര്‍ക്ക് വീതം സ്പോട്സ് ക്വാട്ടയില്‍ നിര്‍ബന്ധമായും നിയമനം നല്‍കി വരുന്നു.
2015 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ മുഴുവന്‍ താരങ്ങള്‍ക്കും സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമിലെ മുഴുവന്‍ പേര്‍ക്കും നിയമനം നല്‍കി. ഇത്തരത്തില്‍ കായിക താരങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവുമാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്. തുടർന്നും അതുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Kerala government full support to athletes, Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here