Advertisement

അനായാസം ന്യൂസിലന്റ്; ബംഗ്ലാദേശിനെ തകര്‍ത്തത് എട്ട് വിക്കറ്റിന്

October 13, 2023
1 minute Read
New Zealand won against Bangladesh by eight wickets

ഏകദിന ലോകകപ്പില്‍ ന്യൂസിലാന്റിന് അനായാസ വിജയം. എട്ട് വിക്കറ്റിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് നേടിയത്.

ഏകദിന ലോകകപ്പില്‍ ന്യൂസിലാന്റിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഇതോടെ കിവീസ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

ഡാരിസ് മിച്ചല്‍, കെയിന്‍ വില്യംസണ്‍ എന്നിവരാണ് കിവീസിനെ വിജയത്തിലേക്ക് നയിച്ചത്. 67 പന്തില്‍ നാല് സിക്‌സും ആറ് ഫോറുമടക്കം 89 റണ്‍സോടെ പുറത്താകാതെ നിന്ന മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍.

Story Highlights: New Zealand won against Bangladesh by eight wickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top