ഏകദിന ലോകകപ്പ്: ന്യൂസിലാൻഡിന് തിരിച്ചടി, കെയ്ൻ വില്യംസണിൻ്റെ തള്ളവിരലിന് പൊട്ടൽ

ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിന് തിരിച്ചടി. കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് വീണ്ടും പരിക്ക്. താരത്തിന്റെ ഇടത് തള്ളവിരലിന് പൊട്ടൽ. ഇന്നലെ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ വില്യംസണ് ലോകകപ്പ് നഷ്ടമായേക്കും.
കിവീസ് നായകൻ്റെ സ്കാനിംഗ് ഫലത്തിലാണ് പൊട്ടൽ കണ്ടെത്തിയത്. ഇതോടെ ഇന്ത്യക്കെതിരായ കളിയടക്കം അടുത്ത മൂന്ന് മത്സരങ്ങളെങ്കിലും താരത്തിന് നഷ്ടമാകും. ടോം ബ്ലണ്ടലിനെ ഇന്ത്യയിലേക്ക് വിളിച്ചിട്ടുണ്ട്. ലോകകപ്പിലെ ലീഗ് മത്സരങ്ങളുടെ അവസാന പാദത്തിൽ വില്യംസൺ സുഖം പ്രാപിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ന്യൂസിലൻഡ് ടീം മാനേജ്‌മെന്റ്.
Story Highlights: Kane Williamson ruled out of India vs New Zealand clash
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here