മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറും കോണ്‍ഗ്രസ് നേതാവുമായ എം എസ് ഗില്‍ അന്തരിച്ചു

മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറും കോണ്‍ഗ്രസ് നേതാവുമായ എം എസ് ഗില്‍ അന്തരിച്ചു. 87 വയസായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ നാളെ ഡല്‍ഹിയില്‍ നടക്കും. (Former Election Body Chief And Congress Leader MS Gill )
1996 ഡിസംബറിനും 2001 ജൂണിനുമിടയിലാണ് അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ചത്. രാഷ്ട്രീയത്തില്‍ ചേരുന്ന ആദ്യത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ കൂടിയാണ് ഗില്‍. കോണ്‍ഗ്രസ് അംഗമായി രാജ്യസഭയില്‍ എത്തിയ ഗില്‍ 2008ല്‍ കേന്ദ്ര കായിക മന്ത്രിയായി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഗില്ലിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന്റെ വികസനത്തിന് ഗില്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാകില്ലെന്ന് ഖര്‍ഗെ പ്രസ്താവിച്ചു.
Story Highlights: Former Election Body Chief And Congress Leader MS Gill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here