‘എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് വിഎസ് കരുതിയിരുന്നില്ല, പാർട്ടി പുറത്താക്കിയാലും ഒപ്പം നിൽക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു’; വെളിപ്പെടുത്തലുമായി എ.സുരേഷ്

വിഎസ് അച്ഛ്യുതാനന്ദന്റെ പിറന്നാൾ ആഘോഷത്തിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി മുൻ പേഴ്സണൽ അസിസ്റ്റന്റ് എ സുരേഷ്. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് വിഎസ് കരുതിയിരുന്നില്ലെന്നും പുറത്താക്കിയ കേന്ദ്രകമ്മറ്റി തീരുമാനത്തിന് പിന്നാലെ വിഎസ് അസ്വസ്ഥനായിരുന്നുവെന്നും എ സുരേഷ് ട്വന്റി ഫോറിനോട്. പാർട്ടി പുറത്താക്കിയാലും ഒപ്പം നിൽക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. എന്നാൽ താനാണ് പാർട്ടിക്കെതിരെ ഒന്നും പറയരുതെന്ന് വിഎസിനോട് പറഞ്ഞതെന്ന് സുരേഷ് വെളിപ്പെടുത്തി. ( a suresh on relationship with vs achuthanandan )
വിഎസിന്റെ പ്രതിച്ഛായ വർധിപ്പിക്കാൻ ശ്രമിച്ചു,പാർട്ടി കമ്മറ്റി വിവരങ്ങൾ ചോർത്തി നൽകി തുടങ്ങിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് വിഎസിന്റെ വിശ്വസ്തൻ എ സുരേഷിന് പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോകേണ്ടി വന്നത്. എന്നാൽ കേന്ദ്രകമ്മറ്റി അംഗീകാരത്തോടെയുളള ഈ പുറത്താക്കലിൽ വിഎസിന് കടുത്ത അമർഷം ഉണ്ടായിരുന്നെന്നാണ് എ സുരേഷ് വെളിപ്പെടുത്തുന്നത്. പാർട്ടി പുറത്താക്കിയാലും തനിക്കൊപ്പം നിൽക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. താനാണ് അത് പാർട്ടി വിരുദ്ധമെന്ന് വിഎസിനോട് പറഞ്ഞത്.
അതേസമയം, മുണ്ടൂരിലെ പരിപാടിയിൽ നിന്ന് സുരേഷിനെ ഒഴിവാക്കിയതിൽ സിപിഐഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. പാർട്ടിയംഗമല്ലാത്തയാളുടെ കാര്യത്തിൽ നിലപാട് പറയാനാകില്ലെന്നാണ് വിശദീകരണം.
Story Highlights: a suresh on relationship with vs achuthanandan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here