വീണ വിജയന്‍റെ സ്ഥാപനം ജിഎസ്ടി അടച്ചോ? വിവരങ്ങൾ കൈമാറാതെ ജി എസ് ടി വിഭാഗം

വീണ വിജയൻറെ കമ്പനിക്ക് ലഭിച്ച തുകയുടെ വിവരങ്ങൾ കൈമാറാതെ ജി എസ് ടി വിഭാഗം. സിഎംആർഎല്ലിൽ നിന്നും കൈപ്പറ്റിയ തുകയുടെ നികുതി വിവരങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. ആവശ്യം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് വിശദീകരണം.(gst department not give answer about veena vijayans company)
വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് മറുപടി നല്‍കാൻ കഴിയില്ലെന്നാണ് ജിഎസ്ടി വകുപ്പ് വിശദീകരണം നല്‍കിയത്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി. സ്ഥാപനം നികുതി അടച്ചോ ഇല്ലയോ എന്ന ചോദ്യത്തിനും മറുപടിയും നൽകുന്നില്ല. നികുതിപ്പണം സർക്കാരിന് കിട്ടിയോ എന്ന ചോദ്യത്തിനും മറുപടിയില്ല.
ഐജിഎസ്ടിയിൽ മാത്യു കുഴൽനാടന്‍റെ പരാതിയിലെ അന്വേഷണവും എങ്ങുമെത്തിയില്ല.ആഗസ്റ്റിലാണ് മാത്യു കുഴൽനാടന്‍ എംഎല്‍എ പരാതി നൽകിയത്. കഴിഞ്ഞ 21 നാണ് ധനമന്ത്രി നികുതി വകുപ്പിന് പരാതി കൈമാറിയത്.
Story Highlights: gst department not give answer about veena vijayans company
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here