Advertisement

ഭാര്യയുടെ പേരിൽ കാന്റീൻ നടത്തിയ പിഡബ്ല്യുഡി ജീവനക്കാരനെ സ്ഥലംമാറ്റി

October 19, 2023
4 minutes Read
The PWD employee who ran the canteen in the name of his wife was transferred

ഭാര്യയുടെ പേരിൽ കാന്റീൻ നടത്തിയ പിഡബ്ല്യുഡി ജീവനക്കാരനെ സ്ഥലംമാറ്റി. എറണാകുളം പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ജീവനക്കാരൻ വിനോദിനെയാണ് തിരൂരിലേക്ക് സ്ഥലം മാറ്റിയത്. വിജിലൻസ് പരിശോധനയ്ക്ക് എത്തുമ്പോൾ ഇയാൾ കാൻറീൻ ജോലി ചെയ്യുകയായിരുന്നു എന്ന് കണ്ടെത്തി. ( The PWD employee who ran the canteen in the name of his wife was transferred )

മൂന്നുമാസം മുമ്പാണ് വിനോദ് ഭാര്യയുടെ പേരിൽ കാൻറീൻ ലൈസൻസ് നേടിയത്.കുറഞ്ഞ വരുമാനമുള്ള വിനോദ് ജോലിക്ക് എത്തിയിരുന്നത് ആഡംബര കാറിൽ ആണ് എന്നും ഇതിന് ഇതൊക്കെ വരുമാനം എവിടെ നിന്ന് ലഭിച്ചു എന്ന് അടക്കമുള്ള കാര്യങ്ങളും വിജിലൻസ് പരിശോധിക്കുന്നുണ്ട്. വിനോദിനെതിരെ മറ്റു പരാതികളും വിജിലൻസ് പരിശോധിക്കുന്നു.

Story Highlights: The PWD employee who ran the canteen in the name of his wife was transferred

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top