നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനിൽ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനിൽ എത്തും. ദൗസയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും രാജസ്ഥാനിൽ അനിശ്ചിതത്വം തുടരുകയാണ്. ( priyanka gandhi at rajasthan today )
അതേസമയം, മുഖ്യമന്ത്രി പദത്തെ സംബന്ധിച്ചുള്ള ഗലോട്ടിന്റെ പ്രസ്താവനയിൽ ഹൈക്കമാന്റിന് അതൃപ്തി അറിയിക്കാൻ ഒരുങ്ങുകയാണ് പൈലറ്റ് ക്യാമ്പ്. ഗലോട്ടിന്റെ പ്രസ്താവന അനവസരത്തിൽ ആണെന്നും, ഐക്യ നീക്കത്തിന് തിരിച്ചടിയാകുമെന്നുമാണ് പൈലറ്റ് ക്യാമ്പിൽ വിലയിരുത്തൽ.
അതിനിടെ വസുന്ധര രാജയോട് ബിജെപി നീതികേട് കാണിക്കുന്നുവെന്ന് ഗലോട്ടിന്റെ പ്രസ്താവനക്കെതിരെ വസുന്ധര രാജെ രംഗത്തെത്തി. ഭൂരിപക്ഷം കുറയുമെന്ന് ഭയത്തിൽ തന്നെ ശത്രുവായി കാണുകയാണെന്നും, ഗലോട്ടിന്റെ പ്രസ്താവന ദുരുദ്ദേശപരമാണെന്നും രാജെ പ്രതികരിച്ചു.
Story Highlights: priyanka gandhi at rajasthan today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here