പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ അതിഥി തൊഴിലാളി പീഡിപ്പിച്ചു

എറണാകുളത്ത് വീണ്ടും അതിഥി തൊഴിലാളി ദമ്പതികളുടെ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. മൂന്നര വയസുകാരിയെ പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ എത്തിച്ചാണ് ഉപദ്രവിച്ചത്. അസം സ്വദേശികളായ സജാലാൽ ഉബൈദുള്ള എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മയുടെ മൊഴി പ്രകാരമാണ് പോലിസ് കേസെടുത്തത്. കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതായി എറണാകുളം റൂറൽ എസ്.പി ട്വന്റിഫോറിനോട് പറഞ്ഞു. ( perumbavoor 3 year old child raped )
ഇന്നലെ വൈകിട്ടോടെ പെരുമ്പാവൂർ വട്ടയ്ക്കാട്ടു പടിയിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് അതിഥി തൊഴിലാളികളുടെ മകളായ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. രാത്രിയിൽ മാതാവിനോട് തന്റെ സ്വകാര്യഭാഗത്ത് വേദനയുണ്ടാകുന്നു എന്ന് കുട്ടി അറിയിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചു. അമ്മയുടെ മൊഴി പ്രകാരം പോലിസ് കേസെടുത്തു.
മാതാപിതാക്കളുടെ മൊഴിയും പ്ലൈവുഡ് ഫാക്ടറി ഉടമയുടെ മൊഴിയും ഫാക്ടറിയിലെ cctv ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. തുടർന്ന് ഇതേ ഇടത്ത് ജോലി ചെയ്യുന്ന അസം സ്വദേശികളായ സജാലാൽ ഉബൈദുള്ള എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അസം ഭാഷ അറിയുന്നവരുടെ സഹായത്തോടെയാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. പ്രതികളെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റൂറൽ എസ്പി അറിയിച്ചു.
IPC സെക്ഷന്‍ 376, പോക്സോ വകുപ്പിലെ 3, 4, 5, 6 എന്നീ സെക്ഷനുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നിലയിൽ ആശങ്കപെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനിടെ എറണാകുളം റൂറൽ മേഖലയിൽ കുട്ടികൾക്കെതിരെ നടക്കുന്ന നാലാമത്തെ ലൈംഗികാതിക്രമകേസാണിത്.
Story Highlights: perumbavoor 3 year old child raped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here