ആദ്യമേ പറഞ്ഞതാണ് എല്ലാ രേഖകളും വീണയുടെ പക്കലുണ്ടെന്ന്; കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് എ.കെ ബാലന്‍

മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് എ.കെ ബാലന്‍. ഐജിഎസ്ടി അടച്ചെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയതാണ്. പ്രതിപക്ഷത്തിനും നേതാക്കള്‍ക്കും രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കലാണ് പണി.രാവിലെ എഴുന്നേറ്റ് വരുന്നത് മുതല്‍ പച്ചക്കളളങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. മാസപ്പടി വിവാദത്തില്‍ വീണ വിജയനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിലാണ് മറുപടി.കുഴല്‍നാടനോട് ഞാന്‍ ആദ്യമേ പറഞ്ഞതാണ് എല്ലാ രേഖകളും വീണയുടെ പക്കലുണ്ടെന്ന് .ഇനി മാത്യു മാപ്പ് പറയുന്നതാണ് നല്ലതെന്നും അതിന് മാധ്യമങ്ങളും സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടന് മറുപടിയുമായി സർക്കാർ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സിഎംആർഎൽ – എക്‌സാലോജിക് ഇടപാടിൽ കമ്പനി നികുതി അടച്ചുവെന്ന് സർക്കാർ വ്യക്തമാക്കി. ധനമന്ത്രിക്കുള്ള കത്തിലാണ് മറുപടി നൽകിയത്. മാത്യു കുഴല്‍ നാടന് നല്‍കിയ മറുപടിയുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. ധനവകുപ്പ് മറുപടി നൽകിയില്ലെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു
സിഎംആർഎല്ലിൽ നിന്നും ലഭിച്ച 1.72 കോടി രൂപക്കും കർണ്ണാടകയിൽ ഐജിഎസ് ടി അടച്ചെന്നാണ് കണ്ടത്തെലെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നു. മാസപ്പടി വിവാദത്തിന് മുമ്പെ സിഎംആർല്ലുമായുള്ള ഇടപാട് നടന്നപ്പോൾ തന്നെ നികുതി അടച്ചെന്നാണ് റിപ്പോർട്ട്.കർണ്ണാടകയിൽ അടച്ച ഐജിഎസ് അടി സിഎംആർഎല്ലിൻറെ നികുതി രേഖകളിലുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം.
Story Highlights: AK Balan wants Mathew Kuzhalnadan to apologize to CM and family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here