വികാസ് സൂര്യ – ലിജിൻ പൊയിൽ ചിത്രം “ദി റെഡ് ബലൂണിന്റെ“ പൂജ ചടങ്ങ് നടന്നു

മനാമ: കുട്ടിസാറാ എന്റർടൈൻമെന്റ് ന്റെ ബാനറിൽ വികാസ് സൂര്യയും, ലിജിൻ പൊയിലും ചേർന്ന് സംവിധാനം ചെയ്യുന്ന “ദി റെഡ് ബലൂൺ“ എന്ന ചിത്രത്തിന്റെ പൂജ കർമ്മത്തിന്റെ ഉദ്ഘാടനം ക്യാൻസർകെയർ ഗ്രൂപ്പ് പ്രസിഡന്റ് ഡോ പി വി ചെറിയാൻ, മാധ്യമ പ്രവർത്തകൻ പ്രവീൺകൃഷ്ണ, സാമൂഹിക പ്രവർത്തക ഡോ. ഷെമിലി പി ജോൺ തുടങ്ങിയവർ ചേർന്ന് നിലവിളക്ക് കൊളുത്തി നിർവ്വഹിച്ചു. ഷംന വികാസ്, ലിജിൻ പൊയിൽ, ഷാജി പുതുക്കുടി എന്നിവർ പ്രൊഡക്ഷൻ നിർവ്വഹിക്കുന്ന ഈ ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് പ്രിയയും, ലിജിനും ചേർന്നാണ്.
സൂര്യദേവ് (ആർട്ട് ),ഹാരിസ് ഇക്കാച്ചു (ഡിഒപി), സന്ദീപ് കണ്ണൂർ (ക്യാമറ അസോസിയേറ്റ്), രഞ്ജു രാജൻ (എഡിറ്റിംഗ്) ,ശ്രീജിൻ ചീനിക്കൽ (മേക്കപ്പ് ആന്റ് കോസ്റ്റ്യൂം ), ഫാസൽ യൂസഫ് (ബിജിഎം),സിജോ വട്ടക്കനൽ ( ടൈറ്റിൽ ആനിമേഷൻ ). കുട്ടിസാറ, സാദിക്, ഷാഗിത്ത്, ബിസ്റ്റിൻഅഗസ്റ്റിൻ , ജ്യോസ്‌ത്ന നായർ, രമ്യബിനോജ് , എന്നിവർ പ്രധാന കഥാ പാത്രങ്ങൾ ആയി എത്തുന്ന ഈ ചിത്രത്തിൽ പ്രശോബ്, മുഖിൽ, ദീപക്, ജെൻസൺ, ജെസ്സി, മനോജ് എന്നിവരും അഭിനയതാക്കളായി എത്തുന്നു.സാമൂഹിക പ്രവർത്തകൻ അജിത്കുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിൽ രാജേഷ്പെരുങ്കുഴി അവതാരകനായി.
Story Highlights: Pooja ceremony of movie “The Red Baoon”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here